പ്രത്യേക സുരക്ഷാമേഖലയായി ശബരിമല തുടരും

ഇലവുങ്കൽ മുതൽ കുന്നാർഡാം വരെയുള്ള സ്ഥലമാണ് 2018 മുതൽ പ്രത്യേക സുരക്ഷാ മേഖലയാക്കിയത്.

പത്തനംതിട്ട: സംസ്ഥാന സർക്കാർ അടുത്ത ഒരു വർഷത്തേക്ക് കൂടി ശബരിമലയേയും പരിസര പ്രദേശങ്ങളെയും പ്രത്യേക സുരക്ഷ മേഖലയായി പ്രഖ്യാപിച്ചു.സുരക്ഷാ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നതിനാൽ സുരക്ഷാ മേഖലയിൽ തന്നെ നിലനിർത്തണമെന്ന് പോലീസ് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്.സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ തുടർന്ന് ശബരിമയും പരിസരവും സംഘർഷഭരിതമായതിനാലാണ് 2018 ൽ ശബരിമലയെ പ്രത്യേക സുരക്ഷാ മേഖലയിൽ ഉൾപ്പെടുത്തിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക