മഴ മുന്നറിയിപ്പ് : 11 ജില്ലകളിൽ യെല്ലോ അലേർട്ട് ;ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ചു

അടുത്ത ദിവസങ്ങളിൽ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിക്കുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ല. പത്താം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടേക്കും.
തിരുവനന്തപുരം: സംസ്ഥാനത്തെ 6 ജില്ലകളിൽ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലെർട്ടുകൾ പിൻവലിച്ച് പകരം 11 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലേർട്ട്.മറ്റന്നാൾ വരെ മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് മുന്നറിയിപ്പുണ്ട്.ഉച്ചയ്ക്ക് ശേഷം ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യത.






