കോവിഡ് 19 :കൊറോണ വാക്‌സിൻ എടുത്തവർക്കു യാത്രാനുമതി നൽകി അമേരിക്ക;നിലവിൽ വരുന്നത് തിങ്കളാഴ്ച മുതൽ

കോവാക്‌സിന്റെ ആഗോള അംഗീകാരത്തിന് കഴിഞ്ഞ ജൂലൈയിലാണ് നിർമാതാക്കളായ ഭാരത് ബയോടെക് അപേക്ഷ സമർപ്പിച്ചത്.കോവാക്‌സിനു അടിയന്തിര ഉപയോഗത്തിന് അനുയോജ്യമാണെന്നും കോവിഡ് പ്രതിരോധിക്കാൻ കോവാക്‌സിനെ ഫലപ്രദമാണെന്നും സമിതിയുടെ വിലയിരുത്തൽ.
ദില്ലി: കോവാക്‌സിന്റെ രണ്ടു ഡോസ് സ്വീകരിച്ചവർക്കു യാത്ര അനുമതി നൽകി അമേരിക്ക.കഴിഞ്ഞ ദിവസം കോവാക്‌സിനു ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചതോടെയാണ് അമേരിക്ക യാത്രനുമതി നൽകിയത്.പലരാജ്യങ്ങളിലും കോവാക്‌സിനു അംഗീകാരം ഇല്ലാതിരുന്നതു കൊണ്ട് കോവാക്‌സിൻ എടുത്തവരുടെ വിദേശയാത്ര തടസ്സപ്പെട്ടിരുന്നു.ലോകാരോഗ്യ സംഘടനയുടെ അംഗീകാരം കിട്ടിയതോടെ ഈ പ്രശ്നത്തിന് പരിഹാരമായി.
കോവാക്‌സിൻ ലോകാരോഗ്യസംഘടയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ വാക്‌സിനാണ്.ഗർഭിണികളിൽ കോവാക്‌സിന് ഫലപ്രദമാണോയെന്നറിയാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും സമിതി അറിയിച്ചു.






