പെട്രോളിന് ആറര രൂപയും ഡീസലിന് 12 രൂപയും കുറഞ്ഞ് കേരളം

തിരുവനന്തപുരം: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം കുറച്ചു.അതോടെ നികുതിയും കുറഞ്ഞു.പെട്രോളിന് ആകെ 6.57 രൂപയും ഡീസലിന് 12.33 രൂപയുമാണ് കുറഞ്ഞത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
സംസ്ഥാന നികുതിയിൽ അനുപാതിക്കായി കുറവ് വരുന്നതിനാൽ നികുതിയിൽ മാറ്റം വരുത്തേണ്ടെന്നാണ് സംസ്ഥന സർക്കാർ തീരുമാനിച്ചത് . പെട്രോളിന് 21.5 രൂപയും ഡീസലിന് 17 രൂപയും ആണ് സംസ്ഥാന നികുതി.
തിരുവനന്തപുരത്തെ പുതുക്കിയ പെട്രോൾ വില 105.86 രൂപയും ഡീസലിന് 93.52 രൂപയുമാണ്.കോഴിക്കോട് പെട്രോളിന് 103 .97 രൂപയും ഡീസലിന് 92.57 ഉം, കൊച്ചിയിൽ യഥാക്രമം 103.70 ഉം 91.49 രൂപയുമാണ്.






