പ്രവാസികളുടെ ആല്‍ബം റ്റീസര്‍ തരംഗമാവുന്നു…

ജിദ്ദ: പ്രമുഖ ഗാന രചയിതാവ് ഒ എം കരുവാരകുണ്ടിന്റെ രചനയില്‍ പ്രവാസി ഗായകന്‍ സെയ്ദ് മുഹമ്മദ് ആലപിച്ച് ജിദ്ദയിലെ പ്രവാസിയായ കെ ജെ കോയ സംഗീത സംവിധാനം ചെയ്ത ‘ഖദ്ഖാമത്തി സ്വലാ…’ എന്ന ഗാനത്തിന്റെ വിഡിയോ റ്റീസര്‍ സോഷ്യല്‍ മീഡിയകളില്‍ തരംഗമാവുകയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

‘ഉള്‍കായ്ച്ച’ എന്ന വീഡിയോ ആല്‍ബത്തിലാണ് ‘ഖദ്ഖാമത്തി സ്വലാ…’ എന്ന വീഡിയോ ഗാനം ഉള്‍പെടുത്തിയിട്ടുള്ളത്. രമേഷ് കാപ്പാട് അന്ധനായി അഭിനയിക്കുന്നു എന്നത് റ്റീസര്‍ ഇത്രയും ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കാരണമായി. നിരവധി ചാനല്‍ പരിപാടികളില്‍ പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച കോമഡി താരമാണ് രമേഷ് കാപ്പാട്.

ഏറെ കാലം ആസ്വാദകരെ പൊട്ടി ചിരിപ്പിച്ച രമേഷ് കാപ്പാട് ഈ ഗാനത്തിലുടെ തന്റെ അഭിനയ സിദ്ധി കാഴ്ചവെച്ച് ആസ്വാദകരെ കരയിപ്പിക്കുമെന്ന് ആല്‍ബത്തിന്റെ സംവിധായകനും മുന്‍ പ്രവാസിയും ജിദ്ദാ കലാരംഗത്തെ സജീവ സാന്നിധ്യവുമായ യാസ് തിരുരങ്ങാടി പറഞ്ഞു.
ഏതാനും ദിവസത്തിനകം ആല്‍ബം പുറത്തിറങ്ങും.