സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് ;ടിക്കറ്റ് നിരക്ക് 12 രൂപയാക്കണം

യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാൻ സ്വകാര്യ ബസുടമകളുടെ തീരുമാനം.നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്താൻ കമ്മിറ്റി തീരുമാനിച്ചു.
തിരുവനന്തപുരം: ഇന്ധനവില വർധിച്ചതിനെ തുടർന്ന് യാത്ര നിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ അനിശ്ചിതകാല സമരത്തിന് ഒരുങ്ങുന്നു.നവംബർ 9 മുതൽ അനിശ്ചിത കാലത്തേക്ക് സർവീസ് നിർത്തി വെക്കുമെന്ന് സ്വകാര്യ ബസ് ഓണേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.
അനിശ്ചിതകാല സമരവുമായി ബന്ധപ്പെട്ട നോട്ടീസ് ഗതാഗത മന്ത്രി ആൻ്റണി രാജുവിന് കൈമാറി . ബസുടമകളുടെ സംയുക്ത സമിതി സമരം പ്രഖ്യാപിച്ചു.ഇന്ധന വില ഉയരുന്നതിനാൽ മിനിമം നിരക്ക് 12 രൂപയാക്കണമെന്നും കോവിഡ് കാലം കഴിയുന്ന വരെ വാഹന നികുതി ഒഴിവാക്കണമെന്നും ആണ് സ്വകാര്യ ബസുടമകളുടെ ആവശ്യം.
വിദ്യാർഥികളുടെ മിനിമം ചാർജ് ആറ് രൂപയാക്കണമെന്നും സ്വകാര്യ ബസുടമകൾ ആവശ്യപ്പെടുന്നുണ്ട് .2018 ൽ ഡീസലിന് 62 രൂപയായിരുന്നപ്പോൾ ഉണ്ടായ അതെ നിരക്കാണ് ഇപ്പോഴും തുടരുന്നത് എന്ന് ബസുടമകൾ. ഉടമകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയതായി റിപ്പോർട്ടുണ്ടെങ്കിലും കോവിഡ് സാഹചര്യം കണക്കിലെടുത്തു ചാർജ് വർധന നടപ്പാക്കാൻ കഴിയുമോയെന്ന് സംശയമെന്നു മന്ത്രി പറഞ്ഞു.
അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങാനുള്ള ബസുടമകളുടെ തീരുമാനത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചില്ല. ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന് മുൻപും ബസുടമകൾ ആവശ്യപ്പെട്ടിരുന്നു.






