വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില പുരോഗതിയിൽ

ശ്വാസ തടസ്സം കാരണമാണ് ഇന്നലെ രാവിലെ വിഎസിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് സോഡിയം കുറവും ഉദരസംബന്ധമായ രോഗവും ഉണ്ട് .
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ പുരോഗതി . സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടറുടെ ചികിത്സയിലാണ്. ശ്വാസ തടസ്സം മൂലമാണ് ഇന്നലെ രാവിലെ വിഎസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവും ഉണ്ട് . തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ.
രാഷ്ട്രീയ രംഗത്ത് നിന്നും വര്‍ഷങ്ങളായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.
2019 ഒക്ടോബറില്‍ പുന്നപ്ര വയലാര്‍ രക്തസാക്ഷിത്വ ദിനാചരണത്തിന് ശേഷം തിരുവനന്തപുരത്ത് മടങ്ങിയെത്തിയ വി എസ് ആശുപത്രിയില്‍ ആയിരുന്നു .പൂർണ്ണ വിശ്രമം ആവശ്യമായതിനാൽ പൊതുപരിപാടികൾ ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ എല്‍ഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഭരണപരിഷ്കാര കമ്മീഷന്‍ അധ്യക്ഷനായിരുന്ന വിഎസ് 2021 ജനുവരിയില്‍ സ്ഥാനം ഒഴിഞ്ഞു






