കസവ് ഏകദിന ഫുട്‌ബോള്‍ അല്‍ റായ് വാട്ടര്‍ ജേതാക്കള്‍

ജിദ്ദ: ജിദ്ദയില്‍ അധിവസിക്കുന്ന കാളികാവ് നിവാസികളുടെ കൂട്ടായ്മയായ കാളികാവ് സാംസ്‌കാരിക കൂട്ടായ്മയായ കസവിന്റെ ആഭ്യമുഖ്യത്തില്‍ സംഘടിപ്പിച്ച നാലാമത് ഏകദിന ഫുട്ബാള്‍ മത്സരം ശ്രദ്‌ധേയമായി. ജിദ്ദ അല്‍ ഖുവൈസയിലെ കരീനത്തു ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്‌സരത്തില്‍ നിരവധി ടീമുകള്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ആലുങ്ങല്‍ മുഹമ്മദ് മത്‌സരം ഉദ്ഘാടനം ചെയ്തു. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ഡിഫന്‍സ് ജിദ്ദ ടീമിനെ പരാജയപ്പെടുത്തി അല്‍ റായ് വാട്ടര്‍ ജേതാക്കളായി.
ജേതാക്കളായ അല്‍ റായ് വാട്ടര്‍ ടീമിന് കാര്‍ഗോ ട്രാക്ക് ഷറഫിയ്യ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും ഹോളിഡേയ്‌സ് റെസ്‌റ്റോറന്റ് ബലദ് സ്‌പോണ്‍സര്‍ ചെയ്ത പാരിതോഷികവും കസവ് പ്രവര്‍ത്തകരായ മുജീബ്, കബീര്‍, സാബിര്‍, റഫീഖ് എന്നിവര്‍ വിതരണം ചെയ്തു. മത്സരത്തിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് ഗസ്‌റ്റോ കിച്ചന്‍ റെസ്‌റ്റോറന്റ് മുഷ്‌രിഫ സ്‌പോണ്‍സര്‍ ചെയ്ത ട്രോഫിയും റീഗല്‍ സൂപ്പര്‍ മാര്‍ക്കറ്റ് ഷറഫിയ സ്‌പോണ്‍സര്‍ ചെയ്ത പാരിതോഷികവും കസവ് പ്രവര്‍ത്തകരായ സൈനു, സുധീര്‍ ശിഹാബ് (മാനു) എന്നിവരും വിതരണം ചെയ്തു.
ആസിഫ്, മാജിദ്, കരീം, റഷീദ്, അമീര്‍ തുടങ്ങിയവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. കസവ് പ്രവര്‍ത്തകരായ യാസിര്‍, ഫൈസല്‍, നബീല്‍, നൗഷാദ് മത്സരങ്ങള്‍ക്ക് ആവശ്യമായ സജീകരണങ്ങള്‍ ഒരുക്കി.