നവംബർ 5 മുതൽ അനശ്ചിതകാല സത്യഗ്രഹം

തലശ്ശേരി: എരഞ്ഞോളി പാലത്തിൻ്റെ പണി അനന്തമായി നീട്ടിക്കൊണ്ടു പോകുന്ന സാഹചര്യത്തിൽ അനിശ്ചിതകാല സത്യാഗ്രഹം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്. പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പല തവണ ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് നൽകിയെങ്കിലും, ഇപ്പോഴും പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയാണ്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പാലം പണി നീണ്ടുപോകുന്ന സാഹചര്യത്തിൽ സമീപത്തുള്ള സർവ്വീസ് റോഡ് അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന് കോൺഗ്രസും, പോഷക സംഘടനകളും പല തവണ ആവശ്യപ്പെട്ടതും, സമരങ്ങൾ നടത്തിയതുമാണ്. കഴിഞ്ഞ ഡി ഡി സി യോഗത്തിൽ, രണ്ടാഴ്ചക്കുള്ളിൽ പ്രവൃത്തി പൂർത്തിയാക്കുമെന്ന് കോൺഗ്രസ് പ്രതിനിധി എം.പി.അരവിന്ദാക്ഷന് ഉറപ്പ് നൽകിയതാണ്.
സർവ്വീസ് റോഡ് പൊട്ടിപൊളിഞ്ഞത് കാരണം വാഹനങ്ങൾ വളരെ പ്രയാസപ്പെട്ടാണ് കടന്ന് പോകുന്നത് ഒരു ഭാഗത്തേക്ക് മാത്രം പ്രവേശനം അനുവദിച്ചത് കാരണം, വാഹനങ്ങൾ സമീപറോഡുകളിലൂടെ സഞ്ചരിക്കുന്നതിനാൽ സമീപ റോഡുകളിലും, തലശ്ശേരി നഗരത്തിലും രൂക്ഷമായ ഗതാഗതക്കുരുക്കാണ്.വാ ഹ ന അപകടങ്ങളും പതിവായി ഉണ്ടാകുന്നു.
ഈ സാഹചര്യത്തിൽ എരഞ്ഞോളി പാലം പണി അടിയന്തിരമായി പൂർത്തിയാക്കുക, സർവ്വീസ് റോഡ് അടിയന്തിരമായി അറ്റകുറ്റപണി നടത്തി ഗതാഗതയോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 5 മുതൽ എരഞ്ഞോളി പാലത്തിന് സമീപം അനശ്ചിതകാല സത്യഗ്ര ഹം നടത്താൻ തലശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം തീരുമാനിച്ചത്.
യോഗത്തിൽ എം.പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. കെ.ജയരാജൻ ,പി .വി.രാ ധാ കൃ ഷ്ണൻ, കെ.ഇ.പവിത്രരാജ്, എം.പി. സുധീർ ബാബു, എം.വി.സതീശൻ, ഉച്ചുമ്മൽ ശശി, അഡ്വ.കെ.സി.രഘുനാഥ്, ഒ.ഹരിദാസ്, കെ.പി.രാഗിണി, പി.എൻ.പങ്കജാ ക്ഷൻ, പി.സുകുമാരൻ ,കെ.ജി.ഗിരീഷ് എന്നിവർ സംസാരിച്ചു.






