ഫേസ്ബുക്കിന് പേരുമാറ്റം; നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക്, ഇന്‍ശ്റ്റഗ്രാം, വാട്‌സാപ്പ് ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ല

ഫേസ്ബുക്ക് മാതൃ കമ്പനിയുടെ പേരില്‍ മെറ്റ എന്ന് മാറ്റം വരുത്തിയെങ്കിലും നിലവില്‍ ഉപയോഗിക്കുന്ന ഫേസ്ബുക്ക് ഇന്‍ശ്ശഗ്രാം, വാട്‌സാപ്പ് എന്നീ ആപ്പുകളുടെയും സേവനങ്ങളുടെയും പേരില്‍ മാറ്റമുണ്ടാകില്ലെന്ന് കമ്പനി സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഫേസ്ബുക്കോ മറ്റ് ആപ്‌ളിക്കേഷന്‍ സേവനങ്ങളെയോ സംബന്ധിച്ച കേസുകളും മറ്റും ഉടമസ്ഥ കമ്പനിയെ നേരിട്ട് ബാധിക്കാതിരിക്കാനാണ് പുതിയ തീരുമാനം.

മൂന്ന് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ഡിസ്‌റ്റോപ്പിയന്‍ നോവലില്‍ ആദ്യമായി ഉരുത്തിരിഞ്ഞതാണ് മെറ്റാവേഴ്‌സ് എന്ന പദം. വ്യത്യസ്ത ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ആളുകള്‍ക്ക് എത്തിപ്പെടല്‍ സാധ്യമാകുന്ന, പങ്കുവയ്ക്കപ്പെടുന്ന വെര്‍ച്വല്‍ പരിതസ്ഥിതി എന്ന ആശയത്തെയാണ് മെറ്റാവേഴ്‌സ് വിശാലമായി പ്രതിനിധീകരിക്കുന്നത്.