മക്കയിലെ ഹറം ശരീഫില്‍ നിലം കഴുകാന്‍ ഇനി റോബോട്ടുകളും

മക്കയിലെ ഹറം ശരീഫില്‍ നിലം കഴുകാന്‍ ഇനി റോബോട്ടുകളും. തുടര്‍ച്ചയായി നാലു മണിക്കൂര്‍ ഹറമിന്റെ നിലം കഴുകാനും അണുവിമുക്തമാക്കാനും റോബോട്ടിന് സാധിക്കും. ആളുകളുമായും നിലത്തുള്ള മറ്റു തടസ്സങ്ങളുമായും കൂട്ടിയടിക്കാതെതന്നെ റോബോട്ടിന് ജോലി തുടരാനാകും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അണുനശീകരണ ജോലികള്‍ക്കും സംസം പുണ്യ തീര്‍ത്ഥ ജല വിതരണത്തിനും വിശ്വാസികള്‍ക്ക് മതവിധികള്‍ നല്‍കാനും നേരത്തെതന്നെ ഹറംകാര്യ വകുപ്പ് റോബോട്ടുകളെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാലിപ്പോള്‍ ഹറം ശുചീകരണ ജോലികള്‍ക്കുകൂടി സ്മാര്‍ട്ട് റോബോട്ടുകളുടെ സേവം ഏര്‍പ്പെടുത്തിയിരിക്കയാണ്.

റോബോട്ടുസേവനങ്ങളുടെ ഉദ്ഘാടനം ഹറം ഇമാമും ഹറംകാര്യ വകുപ്പ് മേധാവിയുമായ ശൈഖ് ഡോ. അബ്ദുറഹ്‌മാന്‍ അല്‍സുദൈസ് ഉദ്ഘാടനം ചെയ്തു.

തുടര്‍ച്ചയായി ഒറ്റക്കുതന്നെ നാലു മണിക്കൂര്‍ നേരം ഹറമിന്റെ നിലം കഴുകാനും അണുവിമുക്തമാക്കാനും റോബോട്ടിന് സാധിക്കുമെന്നത് പ്രത്യേകതമാണ്. ആളുകളുമായും നിലത്തുള്ള മറ്റു തടസ്സങ്ങളുമായും കൂട്ടിയടിക്കാതെതന്നെ റോബോട്ടിന് ജോലി തുടരാനാകും. ക്യാമറകളും ഗ്രൗണ്ട്, ഓവര്‍ഹെഡ് സെന്‍സറുകളും സുരക്ഷാ ബെല്‍റ്റും റോബോട്ടിലുണ്ട്.

സ്മാര്‍ട്ട് റോബോട്ടിറെ കൂക്കം 300 കിലോയാണ്. ശുദ്ധജലം സംഭരിക്കാന്‍ 68.14 ലിറ്റര്‍ ശേഷിയുള്ള ടാങ്കുണ്ട്. മണിക്കൂറില്‍ അഞ്ചു കിലോമീറ്റര്‍ വേഗതയുള്ള റോബോര്‍ട്ടിന് മണിക്കൂറില്‍ 2,045 ചതുരശ്രമീറ്റര്‍ സ്ഥലങ്ങള്‍ ശുദ്ധീകരുകയൊ അണുവിമുക്തമാക്കുകയൊ ചെയ്യാനാകും. വൈദ്യുതി ലാഭിക്കുവാനായി ചാര്‍ജിംഗ് സംവിധാനവുമുണ്ട്.