നാളെ മുതല്‍ സൗദിയില്‍ മഴയ്ക്ക് സാധ്യതയെന്ന് റിപ്പോര്‍ട്ട്

♠ അസ്മ ജംഷീദ്
നാളെ (ബുധന്‍) മുതല്‍ സൗദിയിലെ ചില പ്രദേശങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് (ചൊവ്വാഴ്ച) സ്ഥിരീകരിച്ചു. പത്തോളം പ്രദേശങ്ങളിലാണ് ഇടി മിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ഉള്ളത്. അസീര്‍, ജിസാന്‍, അല്‍ ബാഹ, മക്ക, ഹായില്‍, തബൂക്ക്, കിഴക്കന്‍ പ്രവിശ്യ, മദീന, വടക്കന്‍ അതിര്‍ത്തികള്‍, അല്‍ ജൗഫ് എന്നിവിടങ്ങളിലാണ് മഴ0ു സാധ്യത ഉള്ളതെന്നാണ് കാലാവസ്ഥാ നിതീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുള്ളത്.
നാളെ (ബുധന്‍) മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ ഈ മേഖലകളെ മഴ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫെന്‍സ് സൗദി പൗരന്മാരോടും പ്രവാസികളോടും ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ജിസാന്‍, അസീര്‍, അല്‍ ബഹ, മക്ക, മേഖലകളില്‍ മിതമായതോ കനത്തതോ ആയ മഴയും ശക്തമായ കാറ്റിനും സാധ്യത ഉണ്ട്. മദീന, തബൂക്ക്, ഹായില്‍, വടക്കന്‍ അതിര്‍ത്തികള്‍, അല്‍-ജൗഫ്, കിഴക്കന്‍ പ്രവിശ്യ പ്രദേശങ്ങളില്‍ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യത ഉള്ളത്.

ഇത്തരം സാഹചര്യത്തില്‍ അപകടങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാനും മാറി നില്‍ക്കാനും വിവിധ മാധ്യമങ്ങളിലൂടെ സിവില്‍ ഡിഫെന്‍സ് ഉണര്‍ത്തിയിട്ടുണ്ട്.