കുട്ടികള്‍ക്കും ഹെല്‍മറ്റ്, ഇരുചക്രവാഹന യാത്രയ്ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം

ദില്ലി: ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനം കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കി. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ സംബന്തിച്ചുള്ള നിയമഭേദഗതിയുടെ കരട് വിജ്ഞാപനത്തില്‍ കുട്ടികളുമായി യാത്ര ചെയുമ്പോള്‍ ഇരുചക്ര വാഹനങ്ങളുടെ വേഗത 40 കിലോമീറ്ററില്‍ കൂടരുത്. ബി ഐ എസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മറ്റ് കുട്ടികള്‍ക്കും നിര്‍ബ്ധമാക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ കൂടുന്ന സാത്തചര്യത്തിലാണ് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നത്. ഒന്‍പത് മാസം മുതല്‍ നാല് വയസ്സ് വരെയുള്ള കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണ്. എന്നാല്‍ നാല് വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുമ്പോഴാണ് ഇത് നിര്‍ബന്ധമല്ല. സൈക്കിള്‍ സവാരിക്കുള്ള ഹെല്‍മറ്റും നിര്‍ബന്ധമാക്കും.
ഒരു സുരക്ഷാ ഹാര്‍നെസ് എന്നത് കുട്ടി ധരിക്കേണ്ട ഒരു വസ്ത്രമാണ്. അത് ഒരു ജോടി സ്ട്രാപ്പുകളും ഡ്രൈവര്‍ ധരിക്കേണ്ട ലൂപ്പുകളും ഉപയോഗിച്ച് ക്രമീകരിക്കാവുന്നതായിരിക്കണം. കുട്ടിയുടെ മുകള്‍ഭാഗം ഡ്രൈവറുമായി സുരക്ഷിതമായി ഘടിപ്പിച്ചിരിക്കണം. കരട് നിയമങ്ങളില്‍ എതിര്‍പ്പുകളും നിര്‍ദ്ദേശങ്ങളും ഉണ്ടെങ്കില്‍ അറിയാക്കാനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.






