പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റും

♠ ജ്യോതി
തിരുവനന്തപുരം: സാധാരണക്കാര്‍ക്കും റസ്റ്റ് ഹൗസില്‍ മുറി ബുക്ക് ചെയ്യാവുന്ന വിധം പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ ഇനി പൊതുജനങ്ങള്‍ക്കും സ്വന്തമാകുന്നു. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മന്ത്രി മുഹമ്മദ് റിയാസാണ് ഇത് വ്യക്തമാക്കിയത്. പൊതുജനങ്ങള്‍ക്കും മുറികള്‍ ബുക്ക് ചെയ്യാനാകുന്ന ഓണ്‍ലൈന്‍ സംവിധാനം നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഓണ്‍ലൈനായി ഒരു മുറിക്കായി സാധാരണക്കാരന് റസ്റ്റ് ഹൗസ് ബുക്ക് ചെയ്യാം. ഇതിനായി പോര്‍ട്ടല്‍ സംവിധാനം ഉണ്ടായിരിക്കും. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടില്ല. പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കേരളത്തില്‍ 153 റസ്റ്റ് ഹൗസുകളില്‍ 1151 മുറികള്‍ ഉണ്ട്.






