സൗദിയില്‍ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം എളുപ്പമാക്കി

റിയാദ്: സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനു സൗദി പ്രവാസികള്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കേണ്ടതില്ല. നിബന്ധനകള്‍ക്ക് വിധേയമായി എപ്പോള്‍ വേണമെങ്കിലും വിസ മാറാവുന്നതാണ്. ഇതുസംബന്ധമായി സൗദി തൊഴില്‍ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ചില വ്യവസ്ഥകള്‍ പാലിച്ചാല്‍ സൗദിയിലെത്തുന്ന പുതിയ വിസക്കാര്‍ക്ക് ഒരു വര്‍ഷം കാത്തിരിക്കാതെ തന്നെ മറ്റൊരു സ്‌പോണ്‍സറിലേക്കു വിസ മാറാമെന്നാണ് പുതിയ വ്യവസ്ഥ. നേരത്തെ ഒരു വര്‍ഷം കാത്തിരിക്കേണ്ടി വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴില്‍ നിയമത്തില്‍ വരുത്തിയ ഭേദഗതി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അംഗീകരിച്ചു.
നിതാഖാത്ത് വ്യവസ്ഥ പ്രകാരം തൊഴിലാളിയുടെ വിസാ മാറ്റത്തിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമാണ്. ഈ വ്യവസ്ഥയില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കയാണ്.
തൊഴില്‍ നിയമത്തിലെ മൂന്ന് ഭേദഗതികളാണ് തൊഴില്‍ മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍-രാജ്ഹി അംഗീകരിച്ചിരിക്കുന്നത്. ഒരു വിദേശ തൊഴിലാളി സൗദിയില്‍ പ്രവേശിച്ച തീയതി മുതല്‍ നിലവിലെ തൊഴിലുടമയുടെ കീഴില്‍ കുറഞ്ഞത് 12 മാസമെങ്കിലും തൊഴിലെടുത്താല്‍ മാത്രമെ മറ്റൊരു തൊഴിലുടമയ്ക്ക് അവന്റെ വിസ കൈമാറാന്‍ കഴിയൂ എന്ന വ്യവസ്ഥ മാറ്റിയിരിക്കയാണ്.
പുതിയ ഭേദഗതികള്‍ പ്രകാരം, ഒരു തൊഴിലാളി തൊഴിലുടമയുടെ അംഗീകാരം ലഭിച്ചല്‍ നിശ്ചിത കാലയളവ് നിബന്ധനകള്‍ കൂടാതെ, സ്ഥാപനങ്ങള്‍ സൗദിവല്‍ക്കരിക്കാനുള്ള നിതാഖാത്ത് പദ്ധതിയുടെ വ്യവസ്ഥകള്‍ കൂടാതെതന്നെ ഒരു പ്രവാസി തൊഴിലാളിക്ക് തന്റെ വിസ മറ്റൊരു തൊഴിലുടമയിലേക്ക് മാറ്റാവുന്നതാണ്.
കൂടാതെ തൊഴില്‍ കരാറിന്റെ കാലാവധി അവസാനിച്ചാല്‍ നിലവിലെ തൊഴിലുടമയുടെ സമ്മതമില്ലാതെതന്നെ മറ്റൊരു തൊഴിലുടമയ്ക്ക് തന്റെ സേവനങ്ങള്‍ കൈമാറാന്‍ പ്രവാസി തൊഴിലാളിക്ക് അവകാശമുണ്ടായിരിക്കും.
വ്യവസ്ഥകള്‍ പാലിക്കുന്ന തൊഴിലാളിക്ക് നിലവിലെ തൊഴിലുടമയുടെ അംഗീകാരം ആവശ്യമില്ലാതെ തന്റെ വിസ മറ്റൊരു തൊഴിലുടമയ്ക്ക് കൈമാറാവുന്നതാണ്. തൊഴിലാളി സൗദിയില്‍ പ്രവേശിച്ച തീയതി മുതല്‍ നിലവിലെ തൊഴിലുടമയുടെ കീഴില്‍ 12 മാസം ചെലവഴിക്കുകയും സ്‌പോണ്‍സര്‍ വിസാമാറ്റത്തിനു സമ്മതിക്കുന്നില്ലെങ്കിലും കരാര്‍ ബന്ധം അവസാനിക്കുന്നതിന് 90 ദിവസത്തില്‍ കുറയാത്ത സമയത്തിനുള്ളില്‍, തൊഴിലാളി നിലവിലെ തൊഴിലുടമയെ വിസ മാറുന്നത് അറിയിച്ച് വിസ മാറ്റാവുന്നതാണ്.






