ശൈത്യകാലത്തെ വരവേല്‍ക്കാന്‍ കാരുണ്യത്തിന്റെ കരുതലുമായി ഹഫര്‍ അല്‍ ബാത്തിന്‍ ഒ ഐ സി സി

ഹഫര്‍ അല്‍ ബാത്തിന്‍: സൗദി അറേബ്യയില്‍ ശൈത്യകാലം ആരംഭിക്കുന്നതിന് മുന്നോടിയായി മരുഭൂമിയിലെ പ്രവാസികള്‍ക്ക് കാരുണ്യത്തിന്റെ കരുതലുമായി ഒ ഐ സി സി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി. ആട്ടിടയനമാരുള്‍പ്പെടെയുള്ള തുച്ചവരുമാനക്കാരായ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ക്കാണ് ഒ ഐ സി സി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി അംഗങ്ങളുടെ സഹകരണത്തോടെ കരുതലിന്റെ കാരുണ്യ സ്പര്‍ശവുമായെത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഹഫര്‍ അല്‍ ബാത്തിനില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള ഒറ്റപ്പെട്ട മരുഭൂമി പ്രദേശങ്ങളിലെത്തിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മറ്റു സുമനസ്സുകളും നല്‍കിയ കമ്പിളി പുതപ്പുകള്‍, തോബുകള്‍, സെക്റ്ററുകള്‍ എന്നിവ ഉള്‍പ്പെടെ ശൈത്യകാല പ്രതിരോധത്തിനാവശ്യമായ സാമഗ്രികളും ഒരു നേരത്തെ ആഹാരവുമടങ്ങിയ കിറ്റുകള്‍ ഹഫര്‍ അല്‍ ബാത്തിന്‍ ഒ ഐ സി സി നേതാക്കള്‍ നേരിട്ടെത്തി വിതരണം ചെയ്തത്.
നഗരപ്രദേശവുമായി യാതൊരുവിധ ബന്ധവുമില്ലാതെ കഴിയുന്ന മരുഭൂമിയിലെ പ്രവാസി സഹോദരങ്ങള്‍ അളവറ്റ സന്തോഷത്തോടെയാണ് ഒ ഐ സി സി യുടെ കിറ്റുകള്‍ ഏറ്റുവാങ്ങിയതെന്ന് ഒ ഐ സി സി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു. തങ്ങള്‍ നല്‍കിയ കിറ്റുകള്‍ സ്വീകരിച്ച സാധാരണക്കാരില്‍ സാധാരണക്കാരായ മണലാരുണ്യത്തിലെ പ്രവാസി സുഹൃത്തുക്കളുടെ സന്തോഷം കണ്ടപ്പോള്‍, കിലോമീറ്ററുകള്‍ താണ്ടിയുള്ള തങ്ങളുടെ യാത്ര വളരെയേറെ ആത്മസംതൃപ്തിയാണ് നല്‍കിയത്.
ശൈത്യ കാലത്തിന്റെ മുന്നോടിയായി മണലാരുണ്യത്തിലെ പ്രവാസി സഹോദരങ്ങളെ കാരുണ്യത്തിന്റെ കരുതലുമായി തേടിപ്പോകുന്ന നല്ലൊരു ആശയം മുന്നോട്ട് വച്ച് നടപ്പിലാക്കിയ ഒ ഐ സി സി ഹഫര്‍ അല്‍ ബാത്തിന്‍ ഏരിയ കമ്മിറ്റി പ്രസിഡണ്ട് സലിം കീരിക്കാട്, ജനറല്‍ സെക്രട്ടറി ക്ലിന്‍േറാ ജോസ്, കോര്‍ഡിനേറ്റര്‍മാരായ നുഹ്‌മാന്‍ കൊണ്ടോട്ടി, ബിനു പോനാത്ത്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഇഖ്ബാല്‍ ആലപ്പുഴ, അനീഷ്, ജിദേഷ് എന്നിവരെ ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ കെ സലിമും അഭിനന്ദിച്ചു.






