സൗദി അറേബ്യ ശന്ദര്‍ശക വിസ കാലാവധി സൗജന്യമായി നീട്ടി നല്‍കി

റിയാദ്: സൗദി അറേബ്യ ശന്ദര്‍ശക വിസ കാലാവധി നവംബര്‍ 30 വരെ സൗജന്യമായി നീട്ടി നല്‍കി. യാത്രാ നിരോധനമുള്ള ഇന്ത്യയില്‍നിന്നടക്കമുള്ളവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വമേധയാതന്നെ ശന്ദര്‍ശക വിസ പുതുക്കി ലഭിക്കും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ യാത്രാ നിരോധനം നേരിടുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ സന്ദര്‍ശക വിസയുടെ കാലാവധിയാണ് സൗദി അറേബ്യ നവംബര്‍ 30 വരെ നീട്ടി നല്‍കിയിരിക്കുന്നത്. സൗദി വിദേശകാര്യ മന്ത്രാലയം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ഫീസുകളൊന്നും ഈടാക്കാതെയാണ് വിസാകാലാവധി പുതുക്കി നല്‍കുക. സൗദി അറേബ്യയുടെ ഇന്നത്തെ പ്രഖ്യാനം ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള കാലാവധി അവസാനിച്ച സന്ദര്‍ശക വിസക്കാര്‍ക്ക് ഉപകാരപ്പെടും.

കൊവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും കൈകാര്യം ചെയ്യുന്നതിലും സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കുന്നതിലും സൗദി സര്‍ക്കാര്‍ നടത്തുന്ന നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരമാണ് സന്ദര്‍ശക വിസയുടെ കാലാവധി നീട്ടി നല്‍കുന്നത്.

നിലവില്‍ ഇന്ത്യ, പാകിസ്താന്‍, ഇന്തോനേഷ്യ, ഈജിപ്ത്, തുര്‍ക്കി, ബ്രസീല്‍, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്ഥാന്‍, ലെബനന്‍ എന്നീരാജ്യങ്ങളാണ് നിലവില്‍ സൗദിയിലേക്ക് നേരിട്ട് യാത്രാ വിലക്ക് നേരിടുന്ന രാജ്യങ്ങള്‍.