ഹണിട്രാപ്പ്; ദമ്പതികള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഹണിട്രാപ്പില്‍ കുടുക്കി ആളുകളെ ഭീഷണിപ്പെടുത്തിയ ദമ്പതികള്‍ അറസ്റ്റില്‍. ഗാസിയാബാദിലെ രാജ് നഗറില്‍ നിന്നുള്ള ദമ്പതികളായ യോഗേഷും സപ്ന ഗൗതമുമാണ് അറസ്റ്റിലായത്. ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ മാതാപിതാക്കളാണ് അറസ്റ്റിലായത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ബിസിനസുകാരേയും മുതിര്‍ന്ന ജോലിക്കാരേയും ലക്ഷ്യമിട്ട് ദമ്പതികള്‍ ഒരു വര്‍ഷത്തിനുള്ളില്‍ സമ്പാദിച്ചത് കോടികളാണ്. ചില ചിത്രങ്ങളും ലൈംഗിക വീഡിയോകളും ചാറ്റുകളും മറ്റും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇരകളില്‍ നിന്നും പണം ആവശ്യപ്പെടുത്തിയിരുന്നത്.
ദമ്പതികള്‍ 300 പേരില്‍ നിന്നായി 20 കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് റിപ്പോര്‍ട്ട്. ഇരകളില്‍ ഒരാള്‍ രാജ്‌കോട്ട് പോലീസില്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ അറസ്റ്റിലായത്.
ആദ്യ പരാതിയിലെ കേസുകള്‍ പുറത്തുവന്നതോടെയാണ് റാക്കറ്റിനെതിരെ പരാതിയുമായി കൂടുതല്‍ പേര്‍ രംഗത്തുവന്നത്. മുന്‍പ് സപ്ന ഗൗതം ഓസ്‌ട്രേലിയന്‍ സ്വദേശിയുമായി സൗഹൃദത്തിലാവുകയും ഇത്തരത്തില്‍ കുടുക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുണ്ട്.
പോണ്‍ വെബ്‌സൈറ്റായ സ്ട്രിപ്പ്ചാറ്റ് ഡോട് കോമിലൂടെയാണ് ദമ്പതികള്‍ ഇരകളെ വലവീശിയത്. പുതിയ ഐഡികള്‍ ഉപയോഗിച്ച് സപ്ന ആളുകളുമായി ചാറ്റ് ചെയ്യ്തു. അതേസമയം, യോഗേഷ് ഇരകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
234 രൂപ സ്ട്രിപ് ചാറ്റില്‍ മിനിറ്റിന്‍ായി ഇരകളില്‍ നിന്നും ഈടാക്കി. സ്ട്രിപ് ചാറ്റിനുപുറമെ വാട്‌സാപ്പ് വീഡിയോ കോള്‍ നടത്തുവാന്‍ ഇവര്‍ ഇരകളെ നിര്‍ദ്ദേശിച്ചിരുന്നു. വീഡിയോ കോളുകളില്‍ എത്തുമ്പോള്‍ വസ്ത്രങ്ങള്‍ അഴിക്കുന്നതിന്റെയും സ്വയംഭോഗം അടക്കം ചെയ്യുന്ന ഇരകളുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു ചെയ്തിരുന്നത്. ഐപിസി സെക്ഷന്‍ 292, 384, 406, 420, 120 ബി വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിട്ടുള്ളത്.






