ഈടില്ലാതെ 50 ലക്ഷം രൂപ വരെ 1.5 ശതമാനം പലിശയ്ക്ക് വായ്പ

തിരുവനന്തപുരം: ഇന്‍ഡിഫൈ എന്നൊരു ഓണ്‍ലൈന്‍ വായ്പാ ദാതാക്കളുണ്ട്. യാതൊരു ഈടും നല്‍കാതെ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കുമെന്നതാണു പ്രധാന സവിശേഷത. നിലവില്‍ വിപണികളില്‍ ലഭ്യമായതില്‍ ഏറ്റവും മികച്ച പലിശയും തിരിച്ചടവ് കാലാവധിയും വ്യവസ്ഥകളുമാണ് കമ്പനി വായ്പയ്ക്കായി മുന്നോട്ടുവയ്ക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കുമായി അടുത്തിടെ സഹകരണത്തിലേര്‍പ്പെട്ടതോടെയാണ് ഈ പേര് ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. അന്ന് ഫെയ്‌സ്ബുക്കില്‍ പരസ്യം നല്‍കുന്ന സംരംഭകര്‍ക്കാണു കമ്പനി വഴി വായ്പാ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്.

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കായി നിരവധി വായപാ പദ്ധതികള്‍ നല്‍കുന്നുണ്ട്. അതിലൊന്നാണു 1.5 ശതമാനം മുതല്‍ പലിശനിരക്കില്‍ 50 ലക്ഷം രൂപ വരെ നല്‍കുന്ന വായ്പ പദ്ധതി. ഓണ്‍ലൈന്‍ വഴി തന്നെ വായ്പയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കും.

കുറഞ്ഞത് ഒരു വര്‍ഷമായെങ്കിലും പ്രവര്‍ത്തിക്കുന്ന സംരംഭങ്ങളായിരിക്കണം. സര്‍ക്കാരിന്റെ ബിസിനസ് രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. 50,000 രൂപ മുതല്‍ 50 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. 12 മാസം മുതല്‍ 36 മാസം വരെയാണു തിരിച്ചടവ് കാലാവധി. 1.5 ശതമാനം മുതല്‍ 2.5 ശതമാനം വരെയാണ് പലിശ നിരക്ക്. ഉല്‍പ്പാദനം, സേവന മേഖലയിലെ സംരംഭങ്ങള്‍ക്കു വായ്പ ഉണ്ടായിരിക്കും.

ശരിയായ രേഖകള്‍കൊപ്പം അപേക്ഷിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ വായ്പ അനുവദിക്കും. കാലവധിക്കു മുമ്പ് തിരിച്ചടവ് പൂര്‍ത്തിയാക്കണമെങ്കില്‍ നാലു ശതമാനം അധിക പലിശ ഈടാക്കും. ആറു മാസത്തിനിടെ അഞ്ചു ലക്ഷം രൂപയെങ്കിലും വരുമാനമുള്ള സംരംഭങ്ങള്‍ക്കാകും വായ്പ ലഭിക്കുക.

ചെറുകിട ഇടത്തര മേഖലയ്ക്ക് ഓണ്‍ലൈന്‍ വായ്പകള്‍ അനുവദിക്കുന്ന ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിലൊന്നാണു ഇന്‍ഡിഫൈ. ഇതുവരെ 25,000 ത്തിലധികം വായ്പകള്‍ അനുവദിച്ചിട്ടുണ്ട്. 15 ഓളം സ്ഥാപനങ്ങളുമായി കമ്പനി സഹകരണത്തിലേര്‍പ്പെട്ടിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ട്, ഫിന്‍സെര്‍വ്, ആമസോണ്‍, ഫിനോ പേമെന്റ് ബാങ്ക്, ഫസ്റ്റ് ഡേറ്റ, ഡി.ടി.ഡി.സി, പൈന്‍ ലാബ്‌സ്, യാത്ര, പേയു, സ്‌പൈസ് ജെറ്റ്, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയവരെല്ലാം കമ്പനിയുമായി സഹകരിക്കുന്നുണ്ട്.
ഈട് ആവശ്യമില്ലെന്നതാണ് ഏറ്റവും പ്രധാന സവിശേഷത. കമ്പനിയുടെ ഓദ്യോഗീക വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബിസിനസ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ജി.എസ്.ടി. ഫയലിങ്, ഡ്രഗ് ലൈസന്‍സ്, ട്രേഡ് ലൈസന്‍സ്, ടിന്‍ നമ്പര്‍, വാറ്റ് രജിസ്‌ട്രേഷന്‍ തുടങ്ങിയ രേഖകളും അപ്‌ലോഡ് ചെയ്യണം. പുതിയ മെഷിനുകള്‍, അസംസ്‌കൃത വസ്തുക്കള്‍, മൂലധനശേഷി ഉയര്‍ത്താന്‍, വിപണനം വര്‍ധിപ്പിക്കാന്‍, തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തുടങ്ങിയ കാര്യങ്ങള്‍ക്കു വായ്പ ഉപയോഗിക്കാം.