സൗദിയില്‍ 70,000 കോടി റിയാലിന്റെ ഹരിത നിക്ഷേപ പദ്ധതി

റിയാദ്: സൗദിയില്‍ 70,000 കോടിയിലേറെ റിയാലിറെ നിക്ഷേപങ്ങളോടെയുള്ള പദ്ധതികള്‍ ഹരിത സൗദി പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചത്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നിക്ഷേപം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി വഴി സാധിക്കും.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഹരിത സമ്പദ് വ്യവസ്ഥയുടെ വികസനത്തിനും ഗുണനിലവാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സ്വകാര്യ മേഖലക്ക് വലിയ നിക്ഷേപ അവസരങ്ങള്‍ പ്രദാനം ചെയ്യാനും 70,000 കോടിയിലേറെ റിയാലിന്റെ നിക്ഷേപ പദ്ധതികള്‍ സഹായിക്കും.
പ്രതിവര്‍ഷം നടക്കുന്ന ഗ്രീന്‍ സൗദി ഇനീഷ്യേറ്റീവ് ഫോറത്തിന്റെ ആദ്യ പതിപ്പ് ഉദ്ഘാടനം ചെയ്താണ് മുക്കാല്‍ ലക്ഷം കോടിയോളം റിയാലിന്റെ പദ്ധതികള്‍ രാജ്യത്ത് നടപ്പാക്കുമെന്ന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചു.
ഓരോ വര്‍ഷവും പ്രഖ്യാപിച്ച പദ്ധതികളുടെ ഗുണ ഫലങ്ങള്‍ വിലയിരുത്തും. പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാന വെല്ലുവിളികള്‍ നേരിടുന്നതിനുമുള്ള ഒരു റോഡ് മാപ്പായാണ് ഗ്രീന്‍ സൗദി ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായ ആദ്യ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
![]()







