കെ. പി. എസ്. ടി. എ തലശ്ശേരി ഉപജില്ലയിലെ 72 വിദ്യാലയങ്ങൾക്കും പ്രധിരോധ കിറ്റ് വിതരണം ചെയ്തു

തലശ്ശേരി: കെ.പി.എസ്.ടി.എ. തലശ്ശേരി സൗത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉപജില്ലയിലെ 72 വിദ്യാലയങ്ങൾക്കും പ്രധിരോധ കിറ്റ് വിതരണം ചെയ്തു. കുട്ടികൾക്ക് ആവശ്യമായ മാസ്ക് , സാനിറ്റൈസർ, ഹാന്റ് വാഷ് എന്നിവയാണ് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുഴുവൻ വിദ്യാലയങ്ങളിലും എത്തിക്കുന്നത്. കെ. പി. എസ്. ടി. എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രമേശൻ തലശ്ശേരി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ് മിസ്ട്രസ് നിഷക്ക് നൽകി ഉദ്ഘാടനം ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

എസ്. എസ്. എൽ. സി, പ്ലസ്ടു പരീക്ഷകളിൽ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറി വി. മണികണ്ഠൻ വിതരണം ചെയ്തു. സി.കെ. അനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഹരിലാൽ, തലശേരി വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് കെ.രാജേഷ്, സെക്രട്ടറി കെ. റസാക് , ജില്ലാ ജോയിന്റ് സെക്രട്ടറി സി. ഇന്ദു എന്നിവർ സംസാരിച്ചു. കെ.റനീഷ് സ്വാഗതവും , അഭിജിത്ത് മോഹൻ നന്ദിയും പറഞ്ഞു.