പൃഥ്വിരാജിന്റെ സിനിമകള്‍ വിലക്കണമെന്ന ആവശ്യവുമായി തീയേറ്റര്‍ ഉടമകള്‍

നിരന്തരം ഒ.ടി.ടിയില്‍ മാത്രമായി സിനിമകള്‍ റിലീസ് ചെയ്യുന്നു കണക്കിലെടുത്ത് പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ വിലക്കണമെന്ന ആവശ്യവുമായി ഇന്ന് നടന്ന സിനിമാ തിയേറ്റര്‍ ഉടമകളുടെ യോഗത്തില്‍ ചില തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടു.

പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസാ”, ‘കുരുതി”, ‘ഭ്രമ” എന്നീ മൂന്ന് സിനിമകള്‍ ഒ.ടി.ടിയിലാണ് റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈമിലൂടെയാണ് മൂന്ന് ചിത്രങ്ങളും പ്രദര്‍ശനത്തിനെത്തിയത്. ബ്രോ ഡാഡി, ഗോള്‍ഡ്, സ്റ്റാര്‍ എന്നിവ റിലീസിനായി ഒരുങ്ങിയിരിക്കയാണ്.

എന്നാല്‍ സാഹചര്യങ്ങളാണ് ഒ.ടി.ടി തെരഞ്ഞടുക്കാന്‍ നിര്‍ബന്ധിക്കുന്നതെന്ന് പറഞ്ഞ് ദിലീപ് പൃഥ്വിരാജിനെ പിന്തുണച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക