ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ 24 ന് തലശ്ശേരിയിൽ

♠ ജ്യോതി

തലശ്ശേരി: കണ്ണൂർ ജില്ലാ ജൂഡോ അസോസിയേഷൻ്റെയും ജാപ്പാനീസ് ബൂഡോ ജൂഡോ അക്കാദമിയുടേയും സംയുക്താഭിമുഖ്യത്തിൽ 39-ാം മത് ജില്ലാ അമേച്വർ ജൂഡോ ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ ഞായറാഴ്ച (ഒക്ടോബർ 24) തലശ്ശേരിയിൽ നടക്കും. വീനസ് കോർണറിലുള്ള സ്പോട്സ് അറീന ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന മത്സരങ്ങൾ രാവിലെ 10ന് ജില്ലാ ലൈബ്രറി കൌൺസിൽ പ്രസിഡണ്ട് മുകന്ദൻ മoത്തിൽ ഉദ്ഘാടനം ചെയ്യും.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ആൺകുട്ടികളും പെൺകുട്ടികളും ഉൾപെടെ 100 ഓളം മത്സരാർത്ഥികൾ മാറ്റുരക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ, മെഡലുകൾ, ഉൾപെടെ സമ്മാനിക്കും. തലശ്ശേരിയിലെ മത്സരത്തിൽ വിജയിക്കുന്നവർ 29 ന് തൃശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന തല ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുക്കാൻ അർഹരാവും. സബ്ബ് ജൂനിയർ, കാഡറ്റ് വിഭാഗങ്ങളിലാണ് കോവിഡ് മാനദണ്ഡമനുസരിച്ച് ജില്ലാതല മത്സരം സംഘടിപ്പിക്കുന്നത്. സെ ൻസായ് സി.എൻ.മുരളി, ടി.എ.ചാക്കോച്ചൻ, പി.കെ.പങ്കജാക്ഷൻ, ടി. നിധിൻ, എം.ബിജേഷ്, അർത്ഥന പ്രേം ,പി.ബാബുരാജ് എന്നിവർ പത്ര സമ്മേളനത്തിൽ സംബന്ധിച്ചു.