കുറുങ്കുഴൽ, പഞ്ചാരിമേളം പഠിതാക്കളുടെ അരങ്ങേറ്റം 26 ന് ചൊവ്വാഴ്ച

♠ ജ്യോതി
തലശ്ശേരി: തിരുവങ്ങാട് വാദ്യകലാ അക്കാദമിയിൽ പരിശീലനം നേടിയ കുറുങ്കുഴൽ, പഞ്ചാരിമേളം പഠിതാക്കളുടെ അരങ്ങേറ്റം തിരുങ്ങാട് ശ്രീരാമ ക്ഷേത്രസന്നിധിയിൽ ഈ മാസം 26 ന് ചൊവ്വാഴ്ച നടക്കുമെന്ന് വാദ്യകലാ അക്കാദമി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോട്ടക്കൽ ഉജ്വൽ ശ്രീജയൻ്റെ ശിക്ഷണത്തിൽ പഞ്ചാരിമേളം അഭ്യസിച്ച രണ്ട് പെൺകുട്ടികൾ ഉൾപെടെ 4 പേരാണ് അരങ്ങേറുന്നത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കാഞ്ഞിലശ്ശേരി അരവിന്ദ് ആശാൻ്റെ കീഴിൽ കുറുങ്കുഴൽവാദനം അഭ്യസിച്ച 10 പേരും ചൊവ്വാഴ്ച്ച അരങ്ങേറ്റം നടത്തും. തലശ്ശേരി മേഖലയിൽ ആദ്യമായാണ് കുറുങ്കുഴൽ അഭ്യസനവും അരങ്ങേറ്റവും നടക്കുന്നത്. അരങ്ങേറ്റ പരിപാടിയോടൊപ്പം വാദ്യകലാരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഗുരുഭൂതന്മാരായ കുമേരി ശിവദാസൻ മാരാർ, ഭാസ്കര മാരാർ, പനമണ്ണ മനോഹരൻ, ദാസൻ പാട്യം എന്നിവരെ ആദരിക്കും. ക്ഷേത്ര കലകൾ പഠിക്കാൻ നിരവധി പേർ താത്പര്യപ്പെടുന്നുണ്ടെങ്കിലും ഇത്തരം കലാവിദ്യകൾ ആസ്വദിക്കുന്നവർ തലശ്ശേരി മേഖലയിൽ കുറവാണെന്ന് അക്കാദമി ഭാരവാഹികളായ രമേശ് ബാബു ചെങ്ങാട്ട്, കെ.പി.മോഹനൻ, കോട്ടക്കൽ ഉജ്വൽ ശ്രീജയൻ പറഞ്ഞു.






