മക്ക വിശുദ്ധ പള്ളി: 50 വാതിലുകള്‍ തുറന്നുകൊടുത്തു

മക്ക: മക്കയിലെ വിശുദ്ധ പള്ളിയില്‍ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും 50 വാതിലുകള്‍ തുറന്നുകൊടുത്തു. 4,000-ഓളം ക്‌ളീനിംഗ് തൊഴിലാളികളെയും അനുവദിച്ചിട്ടുണ്ട്. കൊറോണ സാന്നിധ്യം കണ്ടെത്തുന്നതിന് ഹറം പ്രവേശന കവാടങ്ങളില്‍ സ്ഥാപിച്ച തെര്‍മല്‍ ക്യാമറകള്‍ നീക്കം ചെയ്തിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വിശുദ്ധ മക്കയില്‍ തീര്‍ത്ഥാടകരെയും സന്ദര്‍ശകരെയും സ്വീകരിക്കുന്നതിനായി ഇരു ഹറം കാര്യാലയം 50 വാതിലുകള്‍ തുറന്നുകൊടുത്തു. ഇതിലൂടെ തീര്‍ത്ഥാടകര്‍ക്ക് ഹറമില്‍ പ്രവേശിക്കുന്നതിനും പുറത്തിറങ്ങുന്നതിനും സാധിക്കും. കൊറോണ വൈറസ് അതിരൂക്ഷമായ കാലത്ത് അടച്ചിട്ട വാതിലുകളാണ് ഇപ്പോള്‍ തുറക്കുന്നത്.
അതോടൊപ്പം പ്രതിദിനം 10ഓളം ക്‌ളിനിംഗ് ജോലിക്കായി പുരുഷമാരും സ്ത്രീകളുമടങ്ങുന്ന 4,000 തൊഴിലാളികളെ അനുവദിക്കുകയും ചെയ്തു.
നേരത്തെ ഹറമിന്റെ എല്ലാ പ്രവേശന കവാടങ്ങളിലും തെര്‍മല്‍ ക്യാമറകള്‍ സജജീകരിച്ചിരുന്നു. വൈറസിന്റെ സാന്നിധ്യം സംശയിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനും ശരീര താപനില നിരീക്ഷിക്കുവാുമാണ് തെര്‍മല്‍ ക്യാമറകള്‍ ഉപകരിച്ചിരുന്നു. ഇപ്പോള്‍ ഇത് നീക്കം ചെയ്തതായി ഹറം കാര്യാലയ സേവനങ്ങള്‍ക്കുള്ള അണ്ടര്‍ സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ജാബ്രി പറഞ്ഞു.





