ജെ എസ് സി നീന്തല്‍ മത്സരം സംഘടിപ്പിക്കുന്നു

ജിദ്ദ: ജെ എസ് സി അന്താരാഷ്ട്ര അക്കാദമി അതിന്റെ ആറാമത് സ്വിമ്മിംഗ് ബാച്ചിന്റെ വിജയകരമായ നടത്തിപ്പിന് ശേഷം ജിദ്ദയില്‍ ഇദംപ്രദമായി എട്ടു വയസ്സ് മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെയായി നീന്തല്‍ മത്സരവും സംഘടിപ്പിക്കുന്നു.

എട്ടു വയസ്സ് മുതല്‍ പന്ത്രണ്ടു വയസ്സ് വരെയും, പന്ത്രണ്ടു മുതല്‍ പതിനാലു വയസ്സ് വരെയുമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പ്രത്യേകമായും, പതിനാലു മുതല്‍ പതിനെട്ടു വരെയുള്ള ആണ്‍ കുട്ടികള്‍ക്കും പതിനെട്ടിനു ശേഷം ഓപ്പണ്‍ കാറ്റഗറിയില്‍ പുരുഷന്‍മാര്‍ക്കും ആണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജിദ്ദയിലെ ഏറ്റവും മികച്ച ഫൈസലിയാ സ്പാനിഷ് അക്കാദമിയിലെ പ്രത്യേകം സജജമാക്കിയ സ്വിമ്മിംഗ് പൂളിലാണ്  ഒക്‌ടോബര്‍ 29 ന് മത്സരങ്ങള്‍ നടക്കുക. ഓരോ വിഭാഗത്തിലെയും വിജയികള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങള്‍ ആണ് ഒരുക്കിയിട്ടുള്ളത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നൗഷിര്‍ 050 747 5020 റാഫി ഭിമാപ്പള്ളി 053 841 6293, ജസീം ഹാരിസ് 054 502 1679 എന്നിവരുമായൊ https://jscsocceracademy.com/jsc-swimming-program.php എന്ന വെബ് സൈറ്റുവഴിയോ ബന്ധപെടുക.