ഇടുക്കി ഡാം തുറന്നു; ജാഗ്രത

മാങ്കുളം: 2018-ലെ പ്രളയത്തിനുശേഷം ഇതാദ്യമായി ഇടുക്കി ഡാം തുറന്നു. മൂന്ന് ഗട്ടങ്ങളായാണ് ഡാം തുറന്നത്. ഡാം തുറന്നതോടെ വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. രാവിലെ 10:50 മുതല്‍ മിനിറ്റുകളുടെ ഇടവേളയില്‍ ഓരോ സൈറണ്‍ മുഴങ്ങി. മൂന്നാമത്തെ സൈറണ്‍ രാവിലെ 11ന് മുഴങ്ങി ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടര്‍ തുറന്നു. മൂന്ന് ഷട്ടറുകള്‍ 35 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 100 ഘനമീറ്റര്‍ അളവിലാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

2, 3, 4, ഷട്ടറുകളാണ് തുറക്കുന്നത്. മഴ കുറഞ്ഞാല്‍ തുറന്നുവിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കും. പെരിയാര്‍ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി ഡാമിന്റെ ശേഷി പരമാവധി 2403 അടിയാണ്. ഇന്ന് രാവിലെ 2397.86 അടിയില്‍ ജലനിരപ്പ് എത്തി. ഇതോടെ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചു. ഡാം തുറക്കുന്നതിന്റെ മുന്നോടിയായി വെള്ളാപ്പാറയിലുള്ള ഡിടിപിസി ഗസ്റ്റ് ഹൗസില്‍ മന്ത്രിമാരായ കെ കൃഷ്ണന്‍കുട്ടി, റോഷി അഗശ്ശിന്‍, എന്നിവരുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.