സമസ്ത ഇസ്‌ലാമിക് സെന്റെര്‍ സിമ്പോസിയം സംഘടിപ്പിച്ചു

ദമാം: സമസ്ത ഇസ്‌ലാമിക് സെന്റെര്‍ അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രഖ്യാപിച്ച സ്‌നേഹ വസന്തം റബീഹ് 2021 ക്യാമ്പയിനോടനുബന്ധിച്ച് ‘തിരു നബി – സത്യം, സ്‌നേഹം സദ് വിചാരം” എന്ന പ്രമേയത്തില്‍ അല്‍കോബാര്‍ റഫാ ഓഡിറ്റോറിയത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു.

സ്‌നേഹ വസന്തം കാമ്പയിന്‍ ജോയിന്റ് കണ്‍വീനര്‍ ജലാല്‍ മൗലവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ജനറല്‍ കണ്‍വീനര്‍ ബഷീര്‍ ബാഖവി സ്വാഗത പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ അല്‍ ഹാദി അധ്യക്ഷത വഹിച്ചു. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ നാസര്‍ ദാരിമി ഉല്‍ഘാടനം ചെയ്തു.

തിരു നബി-സത്യം, സ്‌നേഹം, സദ് വിചാരം എന്ന വിഷയത്തില്‍ മോഡറേറ്ററായ സമസ്ത ഇസ്‌ലാമിക് സെന്റെര്‍ നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് സെക്രട്ടറി അബൂ ജിര്‍ഫാസ് മൗലവി വിഷയാവതരണം നടത്തി. തിരു നബിയുടെ ചരിത്രം കൂടുതല്‍ ആഴത്തില്‍ പഠിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നതോടൊപ്പം വര്‍ത്തമാന കാലത്ത് സമൂഹത്തിലും മതങ്ങള്‍ക്കിടയിലുമുള്ള തെറ്റിദ്ധാരണകളെയും സംശയങ്ങളേയും ഇല്ലാതാക്കാന്‍ പ്രേരകമാകുന്ന തിരുനബിയുടെ ജീവിതത്തിലെ പ്രധാന ഭാഗങ്ങള്‍ വിഷയാവതരണരത്തിലൂടെ വരച്ചുകാട്ടി.
വിവിധ സംഘടനകളുടെ പ്രതിനിധികളായി അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (കെ എം സി സി), ആല്‍ബിന്‍ ജോസഫ് (ലോക കേരള സഭ), സക്കീര്‍ പറമ്പില്‍ (ഒ ഐ സി സി), മുജീബ് കളത്തില്‍ (ജയ് ഹിന്ദ്) തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അബൂ ജിര്‍ഫാസ് മൗലവി മോഡറേറ്റ് ചെയ്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

തുടര്‍ന്ന് അഷ്‌റഫ് അഷ്‌റഫി (വര്‍ക്കിംഗ് സെക്രട്ടറി എസ് ഐ സി ഈസ്‌റ്റേണ്‍ കമ്മിറ്റി), മുഹമ്മദ് കുട്ടി സാഹിബ് കോഡൂര്‍ (പ്രസിഡന്റ് കെ എം സി സി ഈസ്‌റ്റേണ്‍ കമ്മിറ്റി) എന്നിവര്‍ പരിപാടിക്ക് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. പരിപാടിയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരം സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ നല്‍കി. അല്‍കോബാര്‍ സെന്‍ട്രല്‍ കമ്മിറ്റി ട്രഷറര്‍ ഇഖ്ബാല്‍ ആനമങ്ങാട് നന്ദിയും പറഞു. മുസ്തഫ പൂക്കാടന്‍, നവാഫ് ഖാളി, ശിഹാബ്. വി. പി, മുഹമ്മദ് പുതുക്കുടി, സജീര്‍ അല്‍ അസ്അദി, മുജീബ് സാഹിബ് ഈരാറ്റുപേട്ട, നൗഷാദ് എം പി, അബ്ദുല്‍ കരീം, ഷൗക്കത്ത്, ഷമീര്‍ ദഹ്‌റാന്‍, അനസ് റാഖ, മുഹമ്മദ് സാഹിബ് ആക്കോട്, ഇസ്മായില്‍ മുസ്തഫ, മുഹമ്മദ് ഷാജി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.