ഗ്‌ളോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര്‍ പിള്ളയെ ദമ്മാം ഒ ഐ സി സി അഭിനന്ദിച്ചു

ദമ്മാം: ഒ ഐ സി സി ഗ്‌ളോബല്‍ ചെയര്‍മാനായി കെ പി സി സി നിയമിച്ച കുമ്പളത്ത് ശങ്കര്‍ പിള്ളയെ ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി അഭിനന്ദിച്ചു. ഒമാനില്‍ നിന്നും ഒ ഐ സി സി ഗ്‌ളോബല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന കുമ്പളത്ത് ശങ്കര്‍ പിള്ള, ചെയര്‍മാനെന്ന നിലയില്‍ ആഗോള തലത്തില്‍ സംഘടനക്ക് നവോന്മേഷം നല്‍കാന്‍ പ്രാപ്തനായ നേതാവാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമലയും ജനറല്‍ സെക്രട്ടറി ഇ കെ സലിമും അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയുള്ള സംഘടനാ പാഠവവും, പ്രവാസിയെന്ന നിലയിലുള്ള അനുഭവസമ്പത്തും പ്രവാസി വിഷയങ്ങളില്‍ ശക്തമായ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തുവാന്‍ കുമ്പളത്ത് ശങ്കര്‍ പിള്ളക്ക് സാധിക്കുമെന്ന് ഇരു നേതാക്കളും പറഞ്ഞു.

അതോടൊപ്പം, മുടങ്ങിക്കിടക്കുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സമയബന്ധിതമായി നടത്തി എല്ലാ രാജ്യങ്ങളിലും പുതിയ കമ്മിറ്റികള്‍ രൂപീകരിക്കുവാന്‍ ഗ്‌ളോബല്‍ ചെയര്‍മാന്‍ കെ പി സി സി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശത്തിന് പൂര്‍ണ്ണ പിന്തുണയും സഹകരണവും ദമ്മാം ഒ ഐ സി സി നല്‍കും.

കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവനില്‍ ഒ ഐ സി സി ക്ക് ഓഫീസ് അനുവദിച്ചത് കെ പി സി സി പ്രസിഡണ്ട് കെ സുധാകരന്‍ ഒ ഐ സി സിക്കും പ്രവാസികള്‍ക്കും നല്‍കുന്ന പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്. തിങ്കളാഴ്ച നടക്കുന്ന ഓഫീസിന്റെ പ്രവര്‍ത്തനോത്ഘാടനത്തില്‍ ദമ്മാം ഒ ഐ സി സി പ്രതിനിധികള്‍ സംബന്ഗദിമെന്ന് റീജ്യണല്‍ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല അറിയിച്ചു.

ഒ ഐ സി സി ഗ്‌ളോബല്‍ കമ്മിറ്റി വൈസ് പ്രസിഡന്റും കെ പി സി സി നിര്‍വ്വാഹക സമിതി അംഗവുമായ അഹമ്മദ് പുളിക്കല്‍, ഗ്‌ളോബല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് സി അബ്ദുല്‍ ഹമീദ്, നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് രമേശ് പാലക്കാട്, ദമ്മാം റീജ്യണല്‍ കമ്മിറ്റി വൈസ് പ്രഡിഡന്റുമാരായ ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍ എന്നിവരും ഗ്‌ളോബല്‍ ചെയര്‍മാന്‍ കുമ്പളത്ത് ശങ്കര്‍ പിള്ളയെ അഭിനന്ദിച്ചു.