വേള്‍ഡ് മലയാളി വുമണ്‍സ് ഫോറം വെബിനാര്‍ സംഘടിപ്പിച്ചു

അല്‍ കോബാര്‍: വേള്‍ഡ് മലയാളി കൗണ്‌സില്‍ അല്‍കോബാര്‍ വുമണ്‍സ് ഫോറം സ്ത്രീ ശക്തീകരണത്തിന്റെ സാങ്കേതിക വിദ്യ എന്ന വിഷയത്തെക്കുറിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. എഴുത്തുകാരനും പ്രചോദന പ്രഭാഷകനുമായ ഡോക്ടര്‍ മനുഭാസ്‌കറിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടി വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്‌ളോബല്‍ വുമണ്‍സ് ഫോറം പ്രസിഡന്റ് ജാന്നറ്റ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഡബ്ല്യൂ. എം. സി. അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം ജോയിന്റ് സെക്രട്ടറി ദിവ്യ ഷിബുവിന്റെ പ്രാര്‍ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍ വുമണ്‍സ് ഫോറം പ്രസിഡന്റ് അര്‍ച്ചന അഭിഷേക് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹുസ്‌ന ആസിഫ് സ്വാഗതം ആശംസിച്ചു. സമൂഹത്തില്‍ സ്ത്രീ പുരുഷനോടൊപ്പം ചേര്‍ന്ന് നില്‍ക്കേണ്ടവളാണെന്നും മാനസികമായി പുരുഷനെക്കാള്‍ ശക്തി സ്ത്രീയാണെന്നും ഡോക്ടര്‍ മനു സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉത്തമനായ ഒരു പുരുഷനെയും സമൂഹത്തെയും വാര്‍ത്തെടുക്കാന്‍ ഒരു സ്ത്രീക്ക് ഉള്ള പങ്ക് വിവരണാതീതമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യൂ. എം. സി. അല്‍കോബാര്‍ പ്രൊവിന്‍സ് പ്രസിഡന്റ് നജീബ് എരഞ്ഞിക്കല്‍, രക്ഷാധികാരി മൂസക്കോയ, മിഡില്‍ ഈസ്റ്റ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, മിഡില്‍ ഈസ്റ്റ് വുമണ്‍സ് ഫോറം പ്രസിഡന്റ് എസ്തര്‍ ഐസക്, സെക്രട്ടറി ശ്രീമതി റാണി ലിജേഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഡബ്ല്യൂ. എം. സി ഖോബാര്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ഷമീം കാട്ടാക്കട ഡോക്ടര്‍ മനുസുരേന്ദ്രന് മൊമെന്‍േറാ നല്‍കി ആദരിച്ചു. ട്രഷറര്‍ ഷംല നജീബ് നന്ദി അറിയിച്ചു. വൈസ് ചെയര്‍പേര്‍സണല്‍ ഖദീജ ഹബീബ്, സെക്രട്ടറി അനില്‍കുമാര്‍, ട്രഷറര്‍ ആസിഫ് താനൂര്‍, വുമണ്‍സ് ഫോറം വൈസ് പ്രസിഡന്റ് പ്രജിത അനില്‍കുമാര്‍ തുടങ്ങിയവര്‍ ചടങ്ങിന് നേതൃത്വം നല്‍കി.






