രാജീവ് ഗാന്ധി സഹകരണ ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

തലശ്ശേരി: രാജീവ് ഗാന്ധി സഹകരണ ആയുർവേദ ആശുപത്രി പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പ്രവർത്തന ഉദ്ഘാടനം കെ. മുരളീധരൻ എം. പി നിർവ്വഹിച്ചു. ആശുപത്രി പ്രസിഡണ്ട് സജ്ജീവ് മാറോളി അധ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഫിസിയോ തെറാപ്പി യൂണിറ്റിൻ്റെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ വാഴയിൽ ശശി നിർവ്വഹിച്ചു. ഫാർമസി ഉദ്ഘാടനം വൈ. എം. ഇസ്മയിൽ നിർവ്വഹിച്ചു. വിജേഷ് വൈദ്യരെ കെ. മുരളീധരൻ എം. പി പൊന്നാട അണിയിച്ച് ആദരിച്ചു. നഗരസഭ അംഗം കെ. ലിജേഷ്, അഡ്വ. കെ. എ ലത്തീഫ്, എം. പി അരവിന്ദാക്ഷൻ, എന്നിവർ ആശംസകൾ നേർന്നു. എം. പി അസൈനാർ, എ. ഷർമ്മിള, സി. കെ. കൃഷ്ണ കുമാരി എന്നിവർ പങ്കെടുത്തു. ഡയറക്ടർ വി. എ നാരായണൻ സ്വാഗതവും സെക്രട്ടറി സീമ ഷർമ്മിള നന്ദിയും പറഞ്ഞു.