നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഗീതാർച്ചന നടത്തി

തൃക്കരിപ്പൂർ: കെ.എം.കെ സ്മാരക കലാസമിതിയുടെ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സംഗീതാർച്ചന നടത്തി. പോലീസ് സേനയുടെ ഗായകൻ എ.എസ്.ഐ.എം. പ്രദീപൻ ന്റെ നേതൃത്വത്തിൽ എട്ടോളം ഗായകർ ഗാനാർച്ചനയിൽ പങ്കെടുത്തു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ജില്ലാ പഞ്ചായത്തംഗം എം. മനു ഉൽഘാടനം ചെയ്തു. കെ.എം.കെ. പ്രസിഡന്റ് എ.മുകുന്ദൻ അദ്യക്ഷത വഹിച്ചു. കെ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കെ.പത്മനാഭൻ നന്ദി പറഞ്ഞു. ടി.വി.ബാലകൃഷ്ണൻ , വി.വി.കൃഷ്ണൻ , വെങ്ങാട്ട് കുഞ്ഞിരാമൻ, വി.കെ.ചന്ദ്രൻ , ഇ ചന്ദ്രൻ , ഇ. രാഘവൻ മാസ്റ്റർ, പി.വി. ദിനേശൻ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി വിവിധ മേഖലയിൽ മികവ് പുലർത്തിയ ഡോ.എ.വി. സുജാത , ടി.ജയലളിത ,ടി.ദാമോദരൻ പണിക്കർ, എം.രാജീവൻ പണിക്കർ, കെ.വി.കൃഷ്ണൻ പണിക്കർ, പി. ചന്തൻ എടാട്ടുമ്മൽ , കെ. കൃഷ്ണൻ കുന്നേച്ചേരി, കെ.നാരായണൻ കൂലേരി എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.