അത്യാധുനിക സ്‌കാന്‍ മെഷീനിന്റെ ഉദ്ഘാടനം എ എന്‍ ഷംസീര്‍ എം എല്‍ എ നിര്‍വ്വഹിച്ചു

തലശ്ശേരി: കോ-ഓപറേറ്റീവ് ഹോസ്പിറ്റലില്‍ അത്യാധുനിക (32 Slice) സ്‌കാന്‍ മെഷീനിന്റെയും, നവീകരിച്ച ഫിസിക്കല്‍ തെറാപ്പി ഡിപാര്‍ട്ട്‌മെന്റിന്റെയും ഉദ്ഘാടനവും കോവിഡ് ഡ്യൂട്ടിയെടുത്ത ജീവനക്കാര്‍ക്കുള്ള ആദരവും നടത്തി. പരിപാടിയുടെ ഉദ്ഘാടനം അഡ്വ: എ എന്‍ ഷംസീര്‍ എം എല്‍ എ നിര്‍വ്വഹിച്ചു. ആശുപത്രി പ്രസിഡന്റ് അഡ്വ: കെ ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജീവ് നമ്പ്യാര്‍, KCEU ഏറിയാ സെക്രട്ടറി ജയപ്രകാശ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ആശുപത്രി ജനറല്‍ മാനേജര്‍ സ്വാഗതം പറഞ്ഞു. വൈസ്. പ്രസിഡന്റ് ടി സുധീര്‍ നന്ദി പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക