പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നത് ഒഴിവാക്കി സൗദി അറേബ്യ.

ജിദ്ദ: അടുത്ത ഞായറാഴ്ച മുതലാണ് സൗദിയില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുകയൊ സാമൂഹിക അകലവം പാലിക്കുകയോ വേണ്ടാത്തത്. കോവിഡ് പ്രൊട്ടോകോള്‍ നിബന്ധനകളില്‍ വലിയ മാറ്റം വരുത്തിയിരിക്കയാണ് സൗദി അറേബ്യ.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെങ്കിലും അടച്ചിട്ട സ്ഥലങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക്ക് ധരിച്ചിരിച്ചിരിക്കണം.
അതോടൊപ്പം മക്ക ഹറമിലും മദീന മസ്ജിദുന്നബവിയിലും മുഴുവന്‍ ശേഷിയിലും വിശ്വാസികളെ പ്രവേശിപ്പിക്കും. ഇരു ഹറമുകളിലുമുള്ള ജീവനക്കാരും സന്ദര്‍ശകരും നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കണം.
നേരത്തെ നിഷ്‌കര്‍ഷിച്ചപോലെ പൊതുസ്ഥലങ്ങള്‍, ഭക്ഷണശാലകള്‍, പൊതുഗതാഗത സംവിധാനം, സിനിമ ഹാളുകള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ നിര്‍ബന്ധമല്ല. ഇസ്തിറാഹകളിലും വിവാഹ പാര്‍ട്ടികളിലും പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിലും പരിധി നിശ്ചയിക്കില്ല. രണ്ടുഡോസ് കൊവിഡ് പ്രതിരോധ വാക്‌സിനെടുത്ത എത്രപേര്‍ക്കും ഇസ്തിറാഹകളിലും വിവാഹ പാര്‍ട്ടികളിലും പങ്കെടുക്കാന്‍ അനുമതി ഉണ്ടായിരിക്കും. അതേസമയം ആരോഗ്യമന്ത്രാലയത്തിന്റെ തവക്കല്‍ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും പരിശോധന സമയങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.









