എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തു

കൊച്ചി: എം കെ മുനീറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്രേ്ടറ്റ് ചോദ്യം ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് എം കെ മുനീറിനെ ഇഡി ചോദ്യം ചെയ്തത്. ചോദ്യംചെയ്യല്‍ ഒരു മണിക്കൂര്‍ നീണ്ടു. കള്ളപ്പണം വെളിപ്പിക്കുന്നത് സംബന്ധിച്ച് എം കെ മുനീറിന് അറിവുണ്ടോ എന്ന് പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ചോദയം ചെയ്യല്‍. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടര്‍ ആണ് എം കെ മുനീര്‍.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അക്കൗണ്ടില്‍ ഉണ്ടായത് പത്രത്തിന്റെ വാര്‍ഷിക വരിസംഖ്യ ആണെന്നായിരുന്നു എം കെ മുനീറിന്റെ മൊഴി. ദൈനംദിന കാര്യങ്ങളില്‍ പത്രത്തിന്റെ ഡയറക്ടറായ താന്‍ ഇടപെടാറില്ലെന്നും ഫിനാന്‍സ് മാനേജറാണ് ഇക്കാര്യം പരിശോധിക്കുന്നതെന്നും മുനീര്‍ മൊഴി നല്‍കി.