ഉത്ര കേസില്‍ കോടതി വിധി സ്വാഗതാര്‍ഹം: അഡ്വ പി സതീദേവി

തലശേരി: ഉത്ര കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം നല്‍കി കൊണ്ടുള്ള കോടതി വിധി സ്വാഗതം ചെയ്യുന്നതായി വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. കേരളീയ സമൂഹത്തില്‍ ഇതുവരെ കേട്ടു കേള്‍വി ഇല്ലാത്ത തരത്തിലുള്ള കുറ്റകൃത്യമാണ് പ്രതി നടത്തിയത്. അത്രയും വലിയ കുറ്റവാളികള്‍ കേരളത്തില്‍ ഉണ്ട് എന്നതിന് തെളിവാണ് ഈ കേസ് എന്നും അവര്‍ തലശേരിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വളരെ നല്ല രീതിയിലുള്ള അന്വേഷണമാണ് ഈ കേസില്‍ നടന്നത്. നീതി നിര്‍വ്വഹണത്തിന്റെ കാര്യക്ഷമത വ്യക്തമാക്കുന്ന വിധിയാണിതെന്നും അവര്‍ പറഞ്ഞു. കുറ്റകൃത്യത്തിന് വധശിക്ഷ നല്‍കണോ വേണ്ടയോ എന്നത് കോടതിയുടെ വിവേചനാധികാര പരിധിയില്‍ പെടുന്നതാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.