സഹപ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സഹപ്രവര്‍ത്തകര്‍ക്ക് ജിദ്ദ തിരൂര്‍ മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്‍കി. പ്രവര്‍ത്തനങ്ങളിലൂടെ കെഎംസിസിയോടൊപ്പം മുഴവന്‍ സമയവും കര്‍മ്മ പഥത്തില്‍ നില കൊള്ളുകയും ജിദ്ദയിലെ സാമൂഹിക കല വേദികളിലും സജീവ സാന്നിധ്യവുമായിരുന്ന മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി, നീണ്ട മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിനിടയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ തന്‍േറതായ പ്രവര്‍ത്തന മികവ് കൊണ്ട് ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സി പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തും വഴികാട്ടിയുമായ പി വി മുഹമ്മദ്, ഹൃസ്വ കാല പ്രവാസ ജീവിതത്തിനിടെ കെഎംസിസി മണ്ഡലം പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ഡോ അബ്ദുറഹ്‌മാന്‍ വി ടി എന്നിവര്‍ക്കാണ് യാത്രയപ്പ് നല്‍കിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഷറഫിയ സ്‌പൈസ് മലബാര്‍ ഹോട്ടലില്‍ നടന്ന പരിപാടി പ്രസിഡന്റ് മുഹമ്മദ് യാസിദ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ലാ ജിദ്ദ കെഎംസിസി ഭാരവാഹികളായ ഉനൈസ് വലിയ പീടിയേക്കല്‍, ഇല്യാസ് കല്ലിങ്ങല്‍, ഷാഫി, മുസ്തഫ പി വി, ഡോ സാജിദ് എന്നിവര്‍ സംസാരിച്ചു. ജന സെക്രട്ടറി ഷമീം വെള്ളാടത്ത് സ്വഗതവും റിയാസ് വെട്ടം നന്ദിയും പറഞ്ഞു.






