വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

മാറനല്ലൂര്‍: 83 വയസുള്ള വയോധികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ്അറസ്റ്റിൽ. ഊരൂട്ടമ്പലം നീറമണ്‍കുഴി നാരായണ സദനത്തില്‍ അജിത് കുമാര്‍(39) ആണ് മാറനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ നാലിന് മദ്യലഹരിയിലായിരുന്ന ഇയാള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വയോധിക ബന്ധുക്കള്‍ക്കു നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.






