ഞായറാഴ്ച വൈകീട്ട് കാപ്പില്‍ പൊഴിമുഖത്തായിരുന്നു അപകടം. ഇരുവരും കടലില്‍ നീന്തിക്കുളിക്കുമ്പോള്‍ ശക്തമായ തിരയിലും അടിയൊഴുക്കിലും പെട്ട് മുങ്ങിത്താഴുകയായിരുന്നു.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വിവരമറിഞ്ഞ് വര്‍ക്കല ഡിവൈ.എസ്.പി. പി.നിയാസിൻ്റെ നേതൃത്വത്തില്‍ പോലീസും പരവൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചില്‍ നടത്തി. കോസ്റ്റല്‍ പോലീസിൻ്റെ സേവനവും ലഭ്യമാക്കി. വിഷ്ണു ഐ.ടി.ഐ. വിദ്യാര്‍ഥിയും ആരോമല്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിയുമാണ്.
ചുഴിയും ശക്തമായ അടിയൊഴുക്കുമാണ് അപകടത്തിനു കാരണമായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 27-ന് ഇതേസ്ഥലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ എന്‍ജിനീയറിങ് വിദ്യാര്‍ഥി കടയ്ക്കല്‍ സ്വദേശി രാഹുല്‍ രാജ് മരണപ്പെടുകയും കടയ്ക്കാവൂര്‍ തൊപ്പിച്ചന്ത സ്വദേശി അഖിലിനെ കാണാതാകുകയും ചെയ്തിരുന്നു. അഖിലിനെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.







