കാറും ബൈയ്ക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു

വെഞ്ഞാറമൂട്: ചന്തവിള കിന്‍ഫ്രാ പാര്‍ക്കിനു സമീപത്ത് കാറും ബൈയ്ക്കും കുട്ടിയിടിച്ച് മെഡിക്കൽ വിദ്യാർത്ഥി മരിച്ചു. സുഹൃത്തിനൊപ്പം വീട്ടിലേക്കു പോകാനായി ഞായറാഴ്ച പുലര്‍ച്ചെ ബൈക്കില്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുംവഴിയാണ് അപകടം ഉണ്ടായത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മൃതദേഹം നിധിന്‍ പഠിച്ചിരുന്ന കോളേജ് ഹാളില്‍ പൊതുദര്‍ശനത്തിനു വെച്ചു. കോളേജിലെ ഷട്ടില്‍ ടീം അംഗമായ നിധിന്‍ നാട്ടിലെ ക്ലബ്ബുകളിലും താരമായിരുന്നു. കോളേജിലെ പൊതുദര്‍ശന്നതിന് ശേഷം മൃതദേഹം ജന്മനാടായ കോതമംഗലത്തേക്കു കൊണ്ടുപോയി






