സ്കൂൾ ശുചിയാക്കാനെത്തിയവരെ കാത്തിരുന്നത് മൂര്‍ഖന്‍

കണ്ണൂര്‍: സ്കൂൾ ശുചീകരണം നടത്തുന്നതിനിടയിൽ ക്ലാസ്സ് മുറിയിൽ മൂർഖൻ പാമ്പിനെ കണ്ടെത്തി. കണ്ണൂർ മയ്യിലെ ഐ.എം.എൻ.എസ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കഴിഞ്ഞ ഒന്നര വർഷമായി സ്കൂൾ അടഞ്ഞുകിടക്കുകയായിരുന്നു. സ്കൂളും പരിസരവും ശുചീകരിക്കാൻ എത്തിയവരാണ് പാമ്പിനെ കണ്ടെത്തിയത്. മൂർഖനെ പിടികൂടി വനത്തിലേക്ക് വിട്ടയച്ചു.






