അമ്മയും മകനും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

കണ്ണൂര്‍: പാടിയോട്ടുചാലില്‍ അമ്മയെയും മകനെയും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഉമ്മിണിയാനത്ത് ചന്ദ്രമതി, മകന്‍ പ്രത്യൂഷ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മ മരിച്ചതിൻ്റെ മനോവിഷമത്തില്‍ പ്രത്യൂഷ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിൻ്റെ  പ്രാഥമിക നിഗമനം.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ചന്ദ്രമതിയെ കട്ടിലില്‍കിടക്കുന്ന നിലയിലും മകനെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടത്. കിടപ്പുരോഗിയായ ചന്ദ്രമതിയെ പരിചരിച്ചിരുന്നത് മകനായിരുന്നു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

Top