കനത്തമഴയില്‍ മുങ്ങി ഹൈദരാബാദ്

ഹൈദരാബാദ്: ഇന്നലെ വൈകുന്നേരമുണ്ടായ അതിശക്തമായ മഴയില്‍ ഹൈദരാബാദിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മഴ ശക്തമായതിനാൽ 10-12 സെന്റി മീറ്റര്‍ മഴയാണ് ഇന്നലെ രാത്രിയോടെ നഗരത്തില്‍ ലഭിച്ചത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലുലും മറ്റു കെട്ടിടങ്ങളിലും വെള്ളം കയറി.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

മഴ ശക്തമായതോടെ നഗരത്തിലെ ഹോട്ടലുകളിലും വെള്ളം കയറി. നിർത്തിയിട്ട വാഹനങ്ങളും വെള്ളം കൂടിയതോടെ ഒഴുകി പോകുന്ന സാഹചര്യമാണ് ഉള്ളത്. ഒഴുക്കില്‍പ്പെട്ട് രണ്ടു പേരെ കാണാതാവുകയും ചെയിതു.