നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി

ചെന്നൈ : പ്രസവച്ച യുവതിക്ക് ആശുപത്രിയിൽ കുട്ടിരിക്കാനെത്തിയ സ്ത്രീ നവജാത ശിശുവിനെ സഞ്ചിയിലാക്കി കടന്നു കളഞ്ഞു. രാജലക്ഷിമി -ഗുണശേഖരൻ ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടികൊണ്ടുപോയത്. തഞ്ചാവൂരിലെ ജനറൽ ആശുപത്രിയിലാണ് സംഭവം.

നാല് ദിവസം മുൻപായിരുന്നു രാജലക്ഷ്മി പ്രസവിച്ചത്. ഇരുവരുടെയും പ്രണയ വിവാഹമായതിനാൽ വീട്ടുകാർക്ക് താൽപര്യമുണ്ടായിരുന്നില്ല. അതോണ്ട് തന്നെ ആശുപത്രിയിൽ കൂട്ടിരിക്കാൻ  ആരുമില്ലായിരുന്നു. ഇതേ തുടർന്നാണ് ഒരു സ്ത്രീയെ കൂട്ടിരിക്കാൻ ഏർപ്പാടാക്കിയത്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

അമ്മ ശുചിമുറിയിലേക്കും അച്ഛൻ ചായവാങ്ങാനും പുറത്തേക്ക് പോയ സമയത്തായിരുന്നു യുവതി കുഞ്ഞിനെ സഞ്ചിയിലാക്കി കടന്നു കളഞ്ഞത്. ഇവർ കുഞ്ഞിനേയും കൊണ്ട് ഓട്ടോയിൽ കയറിപോകുന്നത് അടുത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.