രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി

തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും കൂടി. സംസ്ഥാനത്ത് ഡീസലിന് നൂറ് രൂപയ്ക്ക് തൊട്ടടുത്തെത്തി. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. ഇതോടെ തിരുവനന്തപുരത്ത് ഡീസൽ വില 99 രൂപ 47 പൈസയും പെട്രോൾ വില 106 രൂപയുമായി. 106.06 രൂപയാണ് തലസ്ഥാനത്ത് ഇന്നത്തെ പെട്രോൾ വില.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 104.10 രൂപയാണ് വില. ഇവിടെ ഡീസലിന് ഡീസൽ 97 രൂപ 57 പൈസയായി. കോഴിക്കോട് പെട്രോൾ വില 104.32 രൂപയും ഡീസൽ വില 97.91 രൂപയുമാണ്. വരും ദിവസങ്ങളിലും രാജ്യത്ത് ഇന്ധനവിലയിൽ വീണ്ടും വർധിക്കുമെന്നാണ് സൂചന.






