ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രണ്ടുപേരുടെയും മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടത്തിയത്. രാത്രി നല്ല മഴയുണ്ടായിരുന്നു.അതോണ്ട് തന്നെ വീടിന് തീപിടിച്ചതല്ലെന്നാണ് സൂചന. പട്ടാമ്പി അഗ്നിരക്ഷാ സേനയും ചാലിശ്ശേരി പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
ദമ്പതിമാര്‍ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ

പട്ടാമ്പി: ദമ്പതിമാര്‍ പൊള്ളലേറ്റ് മരിച്ചു. ചാലിശ്ശേരി പെരുമണ്ണൂർ വടക്കേപ്പുരക്കൽ വീട്ടിൽ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ വി.പി നാരായണൻ (70), ഭാര്യ ഇന്ദിര( 65) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക






