പത്താംക്ലാസ് വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

കരുനാഗപ്പള്ളി: പത്താം ക്ലാസ് വിദ്യാര്‍ഥിയെ തുങ്ങി മരിച്ച നിലയിൽ കണ്ടത്തി. കുലശേഖരപുരം കോട്ടയ്ക്കുപുറം തേനേരില്‍ വീട്ടില്‍ മധുവിൻ്റെ മകന്‍ ആദിത്യ(15) ആണ് മരിച്ചത്. മകൻ്റെ  വേര്‍പാട് താങ്ങാനാകാതെ മണിക്കൂറുകള്‍ക്കുള്ളില്‍ അമ്മയും മരിച്ചു. മധുവിൻ്റെ ഭാര്യ സന്ധ്യ(38) യാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് ആദിത്യനെ വീടിനുസമീപത്തെ മരത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. കുലശേഖരപുരം ഗവ. എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

വൈകീട്ടോടെ  സന്ധ്യ കുഴഞ്ഞുവീഴുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി പത്തരയോടെ മരിച്ചു. ഇരുവരുടെയും മൃതദേഹം ബുധനാഴ്ച ഒരുമിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സഹോദരന്‍: അനന്തു.

Top