പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന റേഷന്‍ കടയുടമ സാബു അറസ്റ്റില്‍. ഓഗസ്റ്റ് 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കല്‍ വീട്ടിലില്ലാത്ത സമയത്ത് അതിക്രമിച്ച് കയറിയ റേഷന്‍ കടയുടമ സാബു 12 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുതറി മാറി രക്ഷപ്പെട്ട പെണ്‍കുട്ടി പിത്യസഹോദരിയോട് കാര്യങ്ങള്‍ പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
വിവരം പുറത്തതോടെ സാബു ഒളിവില്‍പ്പോവുകയായിരുന്നു. റേഷനിംങ്ങ് മെഷീനില്‍ പഞ്ച് ചെയ്തില്ലെങ്കില്‍ കടയുടെ ലൈസന്‍സ് നഷ്ടപ്പെടുമെന്ന അവസ്ഥ ഉണ്ടായതോടെ സ്ഥലത്തെത്തിയതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






