മലയാളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിസ്റ്റുകളില്‍ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു അദ്ദേഹം. കേരളത്തിലെ ആദ്യ പോക്കറ്റ് കാര്‍ട്ടൂണ്‍ രചയിതാവാണ് യേശുദാസന്‍. അശോകമാധുരിയിലൂടെയാണ് കാര്‍ട്ടൂണിസ്റ്റായുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത്. പിന്നീട് ജനയുഗത്തിലും മലയാള മനോരമയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രഥമദൃഷ്ടി, പോസ്റ്റ്‌മോര്‍ട്ടം, അണിയറ, വരയിലെ നായനാര്‍, വരയിലെ ലീഡര്‍, താഴേക്കിറങ്ങിവരുന്ന ഴ തുടങ്ങിയ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത പഞ്ചവടിപ്പാലം എന്ന ചിത്രത്തിൻ്റെ സംഭാഷണം രചിച്ചത് യേശുദാസനാണ്. എൻ്റെ പൊന്നുതമ്പുരാന്‍ എന്ന ചിത്രത്തിന് തിരക്കഥയും എഴുതിയിട്ടുണ്ട്.
വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക് ചെയ്യുക
മികച്ച കാര്‍ട്ടൂണിസ്റ്റിനുള്ള സംസ്ഥാന പുരസ്‌കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുണ്ട്. എന്‍.വി. പൈലി പുരസ്‌കാരം, സ്വദേശാഭിമാനി പുരസ്‌കാരം, വി. സാംബശിവന്‍ സ്മാരക പുരസ്‌കാരം, ബി.എം ഗഫൂര്‍ കാര്‍ട്ടൂണ്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കേരള ലളിതകലാ അക്കാദമി മുന്‍ ചെയര്‍മാനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക ചെയര്‍മാനുമായിരുന്നു.
ഭാര്യ: മേഴ്‌സിയാണ്. മക്കള്‍: സാനു വൈ. ദാസ്, സേതു വൈ.ദാസ്, സുകുദാസ്







