മദ്യലഹരിയിൽ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം

താമരശ്ശേരി: മദ്യലഹരിയിൽ ബൈകൊടിച്ചത് തടഞ്ഞുനിര്‍ത്തിയതിന്  പോലീസിനു മുന്നില്‍ ബ്ലേഡു കൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്.

അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് പോലീസ് സംഘം പരിശോധന നടത്തവേയാണ് സംഭവം. ചുങ്കം ജങ്ഷനുസമീപതായിരുന്നു സംഭവം. ഇയാള്‍ മദ്യപിച്ചനിലയിലായിരുന്നു. അതിനാൽ ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പോലീസ് അറിയിച്ചു.

വാര്‍ത്തകള്‍ തല്‍സമയം വാട്‌സ്ആപ്പില്‍ ലഭിക്കുവാന്‍  ഇവിടെ ക്ലിക് ചെയ്യുക

ഇതേതുടർന്ന് തൊട്ടടുത്ത കടയിലേക്കുപോയി രണ്ട് ബ്ലേഡുമായി തിരികെവന്ന അബ്ദുസലാം അതിലൊന്നുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. ചെറിയതോതില്‍ ചോരവാര്‍ന്ന നിലയില്‍ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകുംവരെ ചികിത്സയ്ക്കുവിധേയനാവാന്‍ വിസമ്മതിച്ചു.

Top